സേവനങ്ങൾ

മഹല്ലിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾ

 

വിവാഹ രജിസ്‌ട്രേഷൻ

മഹല്ലു ജമാഅത്തിന്റെ പരിധിയിൽ നടക്കുന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് നിയമപരമായ രേഖകൾ ലഭ്യമാക്കുന്നതിനുള്ള സഹായം.

ജനന രജിസ്‌ട്രേഷൻ

പുതിയ ജനനം മഹല്ലു ജമാഅത്ത് രേഖയിൽ ചേർക്കുന്നതിനും ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനുമുള്ള സേവനം.

മരണ രജിസ്‌ട്രേഷൻ

മഹല്ലിലെ അംഗങ്ങളുടെ മരണ വിവരം രേഖപ്പെടുത്തുന്നതിനും ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും സൗകര്യം.

അംഗത്വ രജിസ്‌ട്രേഷൻ

മഹല്ലു ജമാഅത്തിന്റെ അംഗത്വം നേടുന്നതിനുള്ള രജിസ്‌ട്രേഷൻ പ്രക്രിയയും അതുമായി ബന്ധപ്പെട്ട സേവനങ്ങളും.
ഈ സേവനങ്ങൾ മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തിൽ സുതാര്യമായും സംവിധാനപൂർവമായും നടപ്പാക്കപ്പെടുന്നു.

2020-2021 കമ്മറ്റി പ്രവർത്തന കാലഘട്ടത്തിൽ നടത്തിയ ചില സേവന പ്രവർത്തനങ്ങൾ:

  • കോവിഡ് രൂക്ഷമായ സന്ദർഭത്തിൽ ജാതിമതഭേദമന്യ തെരെഞ്ഞെടുത്ത കുടുംബങ്ങൾക്ക് സാന്ത്വന ഭക്ഷണ കിറ്റ് എത്തിച്ചു നൽകി.
  • 1442 റമദാൻ മാസം മഹല്ലിലെ തെരെഞ്ഞെടുത്ത കുടുംബങ്ങൾക്ക് ഇഫ്താർ കിറ്റുകൾ നൽകി.
  • കമ്മറ്റിയുടെ നേതൃത്വത്തിൽ എടവനക്കാടിൻ്റെ വിവിധ പ്രദേശങ്ങളിൽ സൗജന്യമായി കപ്പ (കിഴങ്ങ്) വിതരണം ചെയ്തു.
  • വർഷം 2020 , 2021 എന്നീ വർഷങ്ങളിൽ എടവനക്കാട് പ്രദേശത്ത് നിന്ന് SSLC, +2 എന്നിവക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
  • എടവനക്കാട് മഹല്ല് അംഗമായ ചരിത്രത്തിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയ Dr. P. Z.അബ്ദുൽ റഹീമിന് മഹല്ല് കമ്മറ്റി അനുമോദിച്ചു. പൊതുസമ്മേളനത്തിൽ വെച്ച് വൈപ്പിൻ MLA കെ.എൻ.ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന് മെമൻ്റൊ കൈമാറി.