
എടവനക്കാട് ജുമുഅത്ത് പള്ളി ജമാഅത്ത്
നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് എടവനക്കാട് മഹല്ല് ജുമുഅത്ത് പള്ളിക്ക്. എറണാകുളം ജില്ലയിലെ 25 കിലോമീറ്റർ ദൈർഘ്യമുള്ള വൈപ്പിൻ ദ്വീപിൽ ഏതാണ്ട് മധ്യഭാഗത്താണ് എടവനക്കാട്. വിവിധ മത വിശ്വാസികൾ സഹോദര്യത്തോടെയും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ജീവിച്ചുപോരുന്ന മാതൃക ഗ്രാമം. വൈപ്പിൻ കരയിലെ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ താമസിക്കുന്ന എടവനക്കാട് പ്രദേശത്തെ പ്രധാന മസ്ജിദാണ് എടവനക്കാട് ജുമുഅത്ത് പള്ളി ജമാഅത്ത് അഥവാ എടവനക്കാട് മഹല്ല് പള്ളി. മഹല്ല് ജുമുഅത്ത് പള്ളി കൂടാതെ എടവനക്കാട് മഹല്ല് പ്രദേശത്ത് പതിനൊന്ന് പളളികൾ കൂടി ഉണ്ട്.








