Tradition from the 1600s

എടവനക്കാട് ജുമുഅത്ത് പള്ളി ജമാഅത്ത്
നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് എടവനക്കാട് മഹല്ല് ജുമുഅത്ത് പള്ളിക്ക്. എറണാകുളം ജില്ലയിലെ 25 കിലോമീറ്റർ ദൈർഘ്യമുള്ള വൈപ്പിൻ ദ്വീപിൽ ഏതാണ്ട് മധ്യഭാഗത്താണ് എടവനക്കാട്. വിവിധ മത വിശ്വാസികൾ സഹോദര്യത്തോടെയും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ജീവിച്ചുപോരുന്ന മാതൃക ഗ്രാമം. വൈപ്പിൻ കരയിലെ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ താമസിക്കുന്ന എടവനക്കാട് പ്രദേശത്തെ പ്രധാന മസ്ജിദാണ് എടവനക്കാട് ജുമുഅത്ത് പള്ളി ജമാഅത്ത് അഥവാ എടവനക്കാട് മഹല്ല് പള്ളി. മഹല്ല് ജുമുഅത്ത് പള്ളി കൂടാതെ എടവനക്കാട് മഹല്ല് പ്രദേശത്ത് പതിനൊന്ന് പളളികൾ കൂടി ഉണ്ട്.

എടവനക്കാട് മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തിൽ മതപരമായ പ്രവർത്തനങ്ങൾക്കൊപ്പം, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നു. പള്ളിയുടെ പാരമ്പര്യവും മഹിമയും പ്രാദേശികവും അന്താരാഷ്ട്രവുമായി വിശ്വാസികളിൽ ആത്മബന്ധം സൃഷ്ടിക്കുന്നു. മഹല്ല് ജമാഅത്ത് സമുദായം ഒരുമിച്ചു വളരാനുള്ള ഒരു വേദിയായി നിലകൊള്ളുകയും സമഗ്രമായ പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

